Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bishop Of Balthangady

Kannur

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജയിം​സ് പ​ട്ടേ​രി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​വും സ്ഥാ​നാ​രോ​ഹ​ണ​വും നാ​ളെ

ബ​ൽ​ത്ത​ങ്ങാ​ടി: ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ മാ​ർ ജ​യിം​സ് പ​ട്ടേ​രി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​വും സ്ഥാ​നാ​രോ​ഹ​ണ​വും നാ​ളെ സെ​ന്‍റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ന​ട​ക്കും. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബാം​ഗ​ളൂ​ർ മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി അ​പ്പോ​സ്ത​ലി​ക് നൂ​ൺ​ഷ്യോ മോ​ൺ. ആ​ൻ​ഡ്രി​യ ഫ്രാ​ൻ​സി​യ പേ​പ്പ​ൽ മെ​സേ​ജ് ന​ൽ​കും.

മാ​ർ ജയിം​സ് പ​ട്ടേ​രി​ൽ, ക്ല​രീ​ഷ്യ​ൻ​സ് സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ ഫാ. ​മാ​ത്യു വ​ട്ട​മ​റ്റം സി​എം​എ​ഫ്, പ്രി​സ്ബി​റ്റേ​റി​യം സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ക​ണ്ണാ​ങ്ക​ൽ, മേ​രി​മാ​താ റീ​ജി​യ​ൺ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​സ് മാ​ത്യു എ​സ്എ​ച്ച്, കെ​എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ബി​റ്റി നെ​ടു​നി​ലം, ക​റു​കു​റ്റി സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ സി​എം​എ​ഫ് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും. മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. എ​പ്പി​സ്കോ​പ്പ​ൽ കോ​ൺ​സി​ക്രേ​ഷ​ൻ ക​മ്മി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ട് സ്വാ​ഗ​ത​വും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​സീ​ന്ത പു​ത്ത​ൻ​പു​ര ന​ന്ദി​യും പ​റ​യും.

Latest News

Corehub Up